Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bharatpur

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മു​ൻ ബി​ജെ​പി എം​എ​ൽ​എ കൊ​ല്ല​പ്പെ​ട്ടു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്പു​രി​ലു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മു​ൻ ബി​ജെ​പി എം​എ​ൽ​എ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഭോ​ണ്ട ഗ്രാ​മ​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ത​ർ സിം​ഗ് ഭ​ദാ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ഭോ​ണ്ട ഗ്രാ​മ​ത്തി​ൽ അ​ത​ർ സിം​ഗ് ഭ​ദാ​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്ര​ഷ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് ഖ​ന​ന​വും ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ​യു​ടെ പേ​രി​ലാ​യി​രു​ന്നു ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഖ​ന​ന​ത്തി​നെ​തി​രെ ഭോ​ണ്ട, റാ​യ്പു​ർ ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു.

ഖ​ന​ന​മേ​ഖ​ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് ക​ന്നു​കാ​ലി​ക​ളു​ടെ മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഗ്രാ​മ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​ത​വ​ണ ധ​ർ​ണ ന​ട​ത്തു​ക​യും വ​ഴി​ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഭോ​ണ്ട ഗ്രാ​മ​ത്തി​ലെ​ത്തി​യ മു​ൻ എം​എ​ൽ​എ​യെ ഗ്രാ​മ​വാ​സി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭ​ദാ​ന​യെ ആ​ദ്യം സ​മീ​പ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് ജ​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ അ​ത​ർ സിം​ഗ് ഭ​ദാ​ന​യു​ടെ അം​ഗ​ര​ക്ഷ​ക​നും പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ അ​ത​ർ സിം​ഗ് ഭ​ദാ​ന 2003-ൽ ​ബ​യാ​ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2008 വ​രെ അ​ദ്ദേ​ഹം എം​എ​ൽ​എ​യാ​യി തു​ട​ർ​ന്നു.

Latest News

Corehub Up